കളിക്കളത്തിന്റെ ചുറ്റുമുയരുന്ന പരിഹാസ ശരങ്ങളേറ്റ് തലതാഴ്ത്തിക്കരഞ്ഞു പോകുന്ന സാമുവല്‍ എറ്റോയുടെ ചിത്രം നിങ്ങള്‍ കണ്ടുവോ?. ഹൃദയ ഭേദകമായിരുന്നു ആ കാഴ്ച. പോയവാരം സ്പാനിഷ് ഫുട്ബോള്‍ ലീഗിലെ റയല്‍ സരഗോസ - ബാഴ്സലോണ മത്സരത്തിനിടയിലായിരുന്നു വര്‍ണ്ണ വെറിയുടെ വൃത്തികെട്ട മുഖം വ്യക്തമാക്കിയ ആ സംഭവം.
റോണാള്‍ഡിഞ്ഞൊ എന്ന പ്രതിഭാധനനായ കൂട്ടുകാരനൊപ്പം എറ്റോ സരഗോസയുടെ ഗോള്‍മുഖത്തേക്കു മുന്നേറുമ്പോള്‍ അവരുടെ കാവല്‍ഭടന്മാര്‍ക്ക് പലപ്പോഴും പിഴച്ചു. കളിക്കാര്‍ക്കു കഴിയാത്തത് കാണികള്‍ നിസാരമായി സാധിച്ചെടുത്തു. എറ്റോ കാലില്‍ പന്തു കുരുക്കുമ്പോഴെല്ലാം അവര്‍ ആര്‍ത്തട്ടഹസിച്ചു. 'കറുത്ത കുരങ്ങന്‍'.
തന്റെ തൊലിനിറത്തിനുമേല്‍ കാണികള്‍ കുരങ്ങുകളിച്ചപ്പോള്‍ ജാലവിദ്യക്കാരനായ ആ കളിക്കാരന്റെ കാലുകള്‍ മരവിച്ചു പോയിട്ടുണ്ടാവണം. സഹികെട്ട് അയാല്‍ മെല്ലെ കളിമതിയാക്കി കളിക്കളത്തിനു പുറത്തേക്കു പോകാനൊരുങ്ങുന്ന കാഴ്ച,... ഹോ എറ്റോ നീ എത്രത്തോളം സഹിച്ചു.
എറ്റോ ഒട്ടപ്പെട്ട കഥാപാത്രമല്ല. ലോകമെങ്ങും കറുത്തവര്‍ക്കു നേരേ തൊലിവെളുത്തവര്‍ കാട്ടുന്ന അവഗണനകളുടെ പ്രത്യക്ഷ രൂപം മാത്രം. കാലില്‍ പന്തു കിട്ടിയാല്‍ കുതിക്കുന്ന ആഫ്രിക്കന്‍ സിംഹങ്ങള്‍ യൂറോപ്പിലെ കളിക്കളങ്ങള്‍ നിറയെയുണ്ട്. പക്ഷേ അവര്‍ക്കു നേരിടേണ്ടത് വര്‍ണ്ണ വെറി മനസില്‍ കുത്തി നിറച്ച കാണികളെയാണെന്നു മാത്രം.
98ലെ ഫ്രാന്‍സ് ലോകകപ്പിലെ ആ രംഗം ഓര്‍മ്മയില്ലേ?. ബല്‍ജിയം-ഹോളണ്ട് മത്സരത്തിനിടെ ഹോളണ്ടിന്റെ ഗോളടിയന്ത്രം പാട്രിക് ക്ലൈവര്‍ട്ട് ചുവപ്പു കാര്‍ഡ് കണ്ടു പുറത്തു പോകുന്ന കാഴ്ച. ബല്‍ജിയം കളിക്കാരനു നേരേ കയ്യേറ്റം നടത്തിയതിനായിരുന്നു ആ പുറത്താക്കല്‍. കാലില്‍ കുരുക്കിയ പന്ത് പാതിവഴി ഉപേക്ഷിച്ചു വന്ന് ബല്‍ജിയം താരത്തെ ക്ലൈവര്‍ട്ട് കയ്യേറ്റം ചെയ്യുന്ന കാഴ്ച ടി വി ക്യാമറകള്‍ മിക്കവയും ഒപ്പിയെടുത്തു. പക്ഷേ ക്യാമറകളും റഫറിയും കാണാത്ത മറ്റൊന്നുണ്ടായിരുന്നു. കളിമികവില്‍ തന്നെ കീഴടക്കിയ ആ സിംഹത്തെ തളര്‍ത്താന്‍ ബല്‍ജിയന്‍ സായ്‌വ് പ്രയോഗിച്ച ആയുധം. അയാള്‍ ക്ലൈവര്‍ട്ടിന്റെ ചെവിയില്‍ മന്ത്രിച്ചു "കറുത്ത മൃഗമേ".
ഫുട്ബോള്‍ ഗ്രൌണ്ടിലെ ചടുല ദൃശ്യങ്ങളില്‍ മുഴുകി മതിമറന്നിരിക്കുമ്പോഴും വര്‍ണ്ണവെറിയുടെ വിഷം ചീറ്റുന്ന ഇത്തരം കാഴ്ചകള്‍ എന്നെ അസ്വസ്ഥനാക്കുന്നു. ഈ ജാലകത്തിലൂടെ നോക്കുമ്പോള്‍ ഞാന്‍ കാണുന്നു, ഈ വിഷം കളിക്കളങ്ങളില്‍ മാത്രമല്ല, എനിക്കു ചുറ്റിലെല്ലായിടത്തുമുണ്ട്.
അമേരിക്കക്കാര്‍ പലവക സാധനങ്ങള്‍ വാങ്ങാനേറെയുമെത്തുന്നത് വാള്‍മാര്‍ട്ടിലാണ്. വാങ്ങിയ സാധനങ്ങള്‍ കാര്‍ട്ടിലാക്കി പുറത്തു കടക്കുന്നേരം അവിടെ ഒരു ഇന്‍സ്പെക്ട്ടര്‍ കാണും മിക്കവാറും. ബില്ലിലുള്ള സാധനങ്ങളല്ലാതെ വല്ല ഒതുക്കത്സും കാര്‍ട്ടിലുണ്ടോ എന്നാണവരുടെ നോട്ടം. എന്നെ അത്ഭുതപ്പെടുത്തിയത് കുറേ പ്രാവശ്യം ഷോപ്പിങ്ങിനു പോയിട്ടും ഒരു തവണ പോലും എനിക്കീ പരിശോധന നേരിടേണ്ടി വന്നില്ല എന്നതാണ്. കട്ടെടുക്കില്ല എന്ന ലേബല്‍ എന്റെ നെറ്റിയിലെങ്ങാനുമുണ്ടോ. ഇല്ല, ഞാനുറപ്പുവരുത്തി. പിന്നീട് പലപ്രാവശ്യം നടത്തിയ നിരീക്ഷണങ്ങളിലൂടെ എനിക്കു പിടികിട്ടി. ഈ പരിശോധന മിക്കവാറും തൊലി കറുത്തവരോടു മാത്രം.
ഇവിടെ മിക്ക കടകളിലും സെല്‍ഫ് ചെക്കൌട്ട് എന്നൊരു പരിപാടിയുണ്ട്. അതായത് നമ്മള്‍ വാങ്ങുന്ന സാധനങ്ങള്‍ നമ്മള്‍ തന്നെ സ്കാന്‍ ചെയ്ത് നമ്മള്‍ തന്നെ പണവും കൊടുത്ത് പുറത്തിറങ്ങാനുള്ള ഏര്‍പ്പാട്. എന്നാല്‍ മില്‍വോക്കിയില്‍ മാത്രം മിക്ക കടകളിലും ഈ യന്ത്രത്തെ കണ്ടില്ല. ഞാനെന്റെ സംശയം ഒരു വാള്‍മാര്‍ട്ട് മാനേജരോടു ചോദിച്ചു. ഒരുളുപ്പുമില്ലാതെ സായ്‌വ് മറുപടി തന്നു. "ഇവിടെ ബ്ലാക്ക് പോപ്പുലേഷന്‍ അല്പം കൂടുതലാ".
ജീവിതം അഭിനയമാക്കിയ സായ്പന്മാര്‍ പുറമേ കാട്ടുന്നതൊക്കെ വേറെ ചിലതാണ്. മാര്‍ട്ടിന്‍ ലൂതര്‍ കിംങ് ജൂനിയര്‍ ദിനം അവര്‍ ഭംഗിയായി ആഘോഷിക്കും. കറുത്തവരെ അടിമത്തത്തില്‍ നിന്നും മോചിപ്പിച്ച ലിങ്കണെപ്പറ്റി ഘോരഘോരം പ്രസംഗിക്കും. എന്നാല്‍ മനസിലിപ്പോഴും കറുത്തവര്‍ അവര്‍ക്കു മൃഗങ്ങള്‍ തന്നെ. ഞാന്‍ മുമ്പൊരിടത്തു പറഞ്ഞതുപോലെ കത്രീനക്കാറ്റിന്റെ നേരത്ത് ഇത് ഏറെ വ്യക്തമായിരുന്നു. കത്രീന ദുരിതങ്ങളുടെ ദൃശ്യങ്ങളില്‍ കറുത്തവരെ മാത്രമേ കാണാനുള്ളായിരുന്നു. എന്നാല്‍ പുനരധിവാസവും നഷ്ടപരിഹാരവുമൊക്കെയായപ്പോള്‍ അവിടെ കാണാം സായ്പ്ന്മാരുടെ നീണ്ട നിര.
ഈ വര്‍ണ്ണവെറിക്കു കാരണം കറുത്തവരുടെ തന്നെ പ്രവര്‍ത്തികളാണെന്നാണ് എന്റെ സുഹൃത്തുക്കളില്‍ ചിലര്‍ വാദിക്കുന്നത്. കുറ്റകൃത്യങ്ങളുടെ പട്ടികയെടുത്താല്‍ അതില്‍ കറുത്തവരുടെ മുഖങ്ങളേ കാണാനുള്ളു പോലും. പക്ഷേ എന്റെ നോട്ടത്തില്‍ കറുത്ത മക്കളുടെ ഈ അലസ ജീവിതം അവരുടെ പ്രതിഷേധമാണ്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട, നിന്ദനമേറ്റ, ബഹിഷ്കൃതരായ ജനതയുടെ പ്രതിഷേധം. എന്നാണവര്‍ ഇനിയൊന്നു നേരെയാവുക. തൊലിനിറം നോക്കിയുള്ള വേര്‍തിരിവ് മനുഷ്യകുലത്തില്‍ എന്നവസാനിക്കുന്നുവോ അന്ന്.
*** *** ***
എറ്റോ, കറുത്ത മുത്തേ. നിന്നെ അല്പ നേരത്തേക്കു ഞാന്‍ എന്റെ ചിന്തകളുടെ ‘ദന്തഗോപുര’ത്തിലേക്കു വിളിക്കട്ടെ. ഇവിടെ എന്നോടൊപ്പമിരുന്നു നിനക്ക് അത്താഴം കഴിക്കാം. എന്റെ മകള്‍ക്കു വിളമ്പുന്ന അതേ സ്നേഹത്തോടെ നിനക്കു ഞാന്‍ വിളമ്പിത്തരാം. എന്നിട്ട് ഞാനല്‍പ്പം വെള്ളമെടുത്ത് നിന്റെ കറുത്ത പാദങ്ങള്‍ കഴുകട്ടെ. എനിക്കുറപ്പുണ്ട്, തൊലിയല്പം വെളുത്തതാണെങ്കിലും എന്റെ കാലുകള്‍ക്കൊണ്ട് കളിക്കളത്തില്‍ കവിത കുറിക്കാനാവില്ല. നിനക്കതിനാവും. ഈ കാലുകള്‍ക്കൊണ്ട് നീ കളിക്കളത്തില്‍ ചടുല നൃത്തം ചവിട്ടുക. എന്നിട്ട് ഊക്കോടെ ആ പന്തു തട്ടുക. നിന്റെ ഊക്കനടികളെല്ലാം ഗോള്‍മഴ പെയ്യിക്കട്ടെ. നിന്റെ ഗോളുകള്‍ തൊലിനിറത്തിന്റെ പേരില്‍ നിന്നെ പരിഹസിച്ചവരുടെ നെഞ്ചു തകര്‍ക്കട്ടെ.
Thursday, March 02, 2006
Thursday, February 23, 2006
കൃഷ്ണന്‍നായരെക്കുറിച്ച്
അങ്ങനെ കൃഷ്ണന്‍നായരും മണ്‍മറഞ്ഞു. പ്രമുഖര്‍ മരിക്കുമ്പോള്‍ അവരേപ്പറ്റിയുള്ള കുറിപ്പുകള്‍ വായിക്കുക ഒരു കൌതുകമാണ്. കൃഷ്ണന്‍നായരേപ്പറ്റി മലയാള പ്രസിദ്ധീകരണങ്ങളില്‍ കുറിപ്പുകളുടെ പെരുന്നാളു തന്നെയുണ്ട്. എങ്കിലും മലയാള മനോരമയില്‍ ബി.മുരളി എഴുതിയ ലേഖനം അക്കൂട്ടത്തില്‍ വേറിട്ടു നില്‍ക്കുന്നു.
മുരളിയുടെ ചില നിരീക്ഷണങ്ങള്‍ കൃഷ്ണന്‍നായര്‍ക്കു നല്‍കാവുന്ന ഏറ്റവും മികച്ച മരണാനന്തര ബഹുമതിയാണ്.

*കൃഷ്ണന്‍നായര്‍ പണം കളഞ്ഞു വാങ്ങി വായിച്ച പുസ്തകങ്ങളുടെ ചെലവിലാണു കഴിഞ്ഞ മുപ്പത്തിയഞ്ചു വര്‍ഷമായി സാധാരണ മലയാളി മുട്ടത്തുവര്‍ക്കിയില്‍ നിന്നു മാര്‍ക്കേസിലേക്കു കുത്തിയിടപ്പെട്ടത്.
*പയ്യനോ വയോധികനോ എന്നില്ലാതെ സമകാലികമായ എല്ലാ സാഹിത്യ സൃഷ്ടികളും അവസാനകാലം വരെ വായിച്ചുപോന്ന നിരൂപക സത്യ സന്ധത കൃഷ്ണന്‍നായരുടെ സ്വന്തമാണ്.
Saturday, January 28, 2006
ബൈബിള്‍ വായിക്കുമ്പോള്‍
Critical Reading of Gospels: ഈശോ ജനിച്ചത് ഒരു കാലിത്തൊഴുത്തിലോ?
ക്രൈസ്തവ മതം ചരിത്രത്തില്‍ അധിഷ്ഠിതമാണ്. സംശയമില്ല. എന്നാല്‍ ക്രൈസ്തവ വിശ്വാസങ്ങള്‍ എല്ലാം അങ്ങനെയല്ല എന്നുവേണം കരുതാന്‍. എന്തിനേറെ വിശ്വാസങ്ങളും ആചാരങ്ങളും ചിലപ്പോള്‍ ബൈബിളധിഷ്ഠിതവുമല്ലെന്നു കാണാം. ബൈബിളിനൊപ്പം പാരമ്പര്യങ്ങളും ചാലിച്ച് എഴുതിച്ചേര്‍ത്തതാണ് ക്രൈസ്തവരുടെ വിശ്വാസങ്ങളിലധികവും.
ഈശോ ജനിച്ചത് കാലിത്തൊഴുത്തിലോ എന്നന്വേഷിക്കാന്‍ സുവിശേഷങ്ങള്‍ വായിക്കുമ്പോള്‍ ഈയൊരു കാര്യവും മനസില്‍ കരുതേണ്ടിവരും. മത്തായി, യോഹന്നാന്‍ എന്നീ സുവിശേഷകന്മാര്‍ മാത്രമേ യേശുവിന്റെ സ്വന്തം ശിഷ്യന്മാരായുള്ളു. മറ്റു രണ്ടു സുവിശേഷകരും 12 പേരില്‍ ഉള്‍പ്പെട്ടിരുന്നില്ല.(മര്‍ക്കോസ് പത്രോസിന്റെയും ലൂക്കാ പൌലോസിന്റെയും ശിഷ്യനായിരുന്നു) ഇതില്‍ത്തന്നെ മത്തായി കാലിത്തൊഴുത്തെന്നു പറയുന്നില്ല. യോഹന്നാനാകട്ടെ യേശുവിന്റെ ജനനത്തേക്കുറിച്ചേ പറയുന്നില്ല (യോഹന്നാന്‍ തത്വശാസ്ത്രം കലര്‍ത്തിയാണല്ലോ സുവിശേഷമെഴുതിയിരിക്കുന്നത്.) . എന്നാല്‍ ലൂക്കാ വ്യക്തമായി കാലിത്തൊഴുത്ത് എന്നു പറയുന്നുണ്ട്.
(Luke 2:7
English: Basic English Bible:
And she had her first son; and folding him in linen, she put him to rest in the place where the cattle had their food, because there was no room for them in the house.
English: Webster's Bible:
And she brought forth her first-born son, and wrapped him in swaddling-clothes, and laid him in a manger; because there was no room for them in the inn.
English: King James Version:And she brought forth her firstborn son, and wrapped him in swaddling clothes, and laid him in a manger; because there was no room for them in the inn.
മലയാളം സത്യവേദപുസ്തകം:
അവള്‍ ആദ്യജാതനായ മകനെ പ്രസവിച്ചു, ശീലകള്‍ ചുറ്റി വഴിയമ്പലത്തില്‍ അവര്‍കൂ സ്ഥലം ഇല്ലായ്കയാല്‍ പശുത്തൊട്ടിയില്‍ കിടത്തി. )
ലൂക്കായും മര്‍ക്കോസും സുവിശേഷമെഴുതിയപ്പോള്‍ വാമൊഴികളും കേട്ടറിവുകളും അതില്‍ക്കലര്‍ന്നു. ആദിമ ക്രൈസ്തവരുടെ ഇടയില്‍ പ്രചരിച്ചിരുന്ന ചൊല്ലറിവുകളായിരിക്കാം ലൂക്കായെ കാലിത്തൊഴുത്ത് എന്നു വ്യക്തമായി എഴുതാന്‍ പ്രേരിപ്പിച്ചത്.
'സ്ത്രീകളില്‍ നിന്നു ജനിച്ചവരില്‍ യോഹന്നാനേക്കാള്‍ വലിയവനില്ല' - അപ്പോള്‍ ഈശോയോ?
ഈയൊരു സംശയം മിക്കവര്‍ക്കും ഉണ്ടാകാവുന്നതാണ്. ഞാന്‍ മനസിലാക്കിയിരിക്കുന്ന ഉത്തരം യേശു സ്ത്രീയില്‍ നിന്നു ജനിച്ചവനല്ല എന്നതാണ്!!!. അവന്‍ ജനിച്ചത് കന്യകയില്‍ നിന്നാണ്. ഇതെങ്ങനെ സാധിക്കും? അതെ, മറിയം ദൈവദൂതനോട് ചോദിച്ച അതേ സംശയം. സ്ത്രീകള്‍ സാധാരണ രീതിയില്‍ ഗര്‍ഭം ധരിച്ചു പ്രസവിക്കാന്‍ ദൈവദൂതന്റെയോ പരിശുദ്ധാത്മാവിന്റെയോ സഹായം വേണ്ടല്ലോ. എന്നാല്‍ കന്യക പ്രസവിക്കണമെങ്കില്‍ അതുവേണം !
ബൈബിള്‍ വിവര്‍ത്തനത്തിലെ പാളിച്ചകളും ഇവിടെ ഓര്‍ക്കേണ്ടതാണ്. കന്യക ഗര്‍ഭം ധരിച്ച് ഒരു ശിശുവിനെ പ്രസവിക്കും എന്നത് മലയാളത്തിലെ ചില വിവര്‍ത്തനങ്ങള്‍ സ്ത്രീ ഗര്‍ഭം ധരിച്ച് എന്നാക്കിയിട്ടുണ്ട്. അരമായ (സുറിയാനി) ഭാഷയില്‍ നിന്നു നേരിട്ടു നടത്തിയ വിവര്‍ത്തനങ്ങളില്‍ ഈ തെറ്റ് അധികമുണ്ടാകാനിടയില്ല. കേരളത്തിലെ ക്രൈസ്തവരില്‍ ഭൂരിഭാഗവും വായിക്കുന്ന പി.ഓ.സി. ബൈബിളില്‍ 'കന്യകയെ' 'സ്ത്രീ' ആക്കിയിട്ടുണ്ട് എന്നാണെന്റെ ഓര്‍മ്മ.
ക്രൈസ്തവ പാരമ്പര്യങ്ങളെക്കുറിച്ച് പറഞ്ഞല്ലോ. അതില്‍ത്തന്നെ പാശ്ചാത്യ പൌരസ്ത്യ വേര്‍തിരിവുകളുണ്ട്. പൌരസ്ത്യ പാരമ്പര്യങ്ങളും ആചാരങ്ങളുമാണ് കൂടുതലായും ബൈബിളിനോട് ചേര്‍ന്നു നില്‍ക്കുന്നത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ ബൈബിളില്‍ നിന്നു വ്യതിചലിച്ചുള്ള പാശ്ചാത്യ പാരമ്പര്യങ്ങള്‍ക്കാണ് ക്രൈസ്തവരുടെ ഇടയില്‍ ജനകീയത.(റോമാ സാമ്രാജ്യത്തിന്റെ സ്വാധീനമാകാം കാരണം) 'കുരിശിന്റെ വഴി' എന്നൊരു പരിപാടിയുണ്ട് ക്രിസ്ത്യാനികള്‍ക്ക്. അതില്‍ ഈശോയുടെ മൃതദേഹം മാതാവ് മടിയില്‍ക്കിടത്തുന്ന രംഗമുണ്ട്. ബൈബിളിലെവിടെയും അങ്ങനെയൊരു രംഗം കാണാനില്ല!.
പാശ്ചാത്യര്‍ യേശുവിനൊപ്പം മുപ്പത്തിമുക്കോടി വിശുദ്ധന്മാര്‍ക്കും പ്രാധാന്യം കൊടുക്കുന്നു. (തൊലിവെളുത്താല്‍ വിശുദ്ധ പദവിയിലെത്തുക എളുപ്പമാണുതാനും) എന്നാല്‍ പൌരസ്ത്യ വിശ്വാസത്തില്‍ വിശുദ്ധര്‍ അധികമില്ല. മറിയവും ആദിമ സഭയിലെ ഏതാനും പേരും മാത്രം. മറിയത്തിനു തന്നെ യേശിവിന്റെ അമ്മ എന്നൊരു സ്ഥാനം മാത്രം. യേശുവിനെ കയ്യില്‍പ്പിടിച്ചല്ലാതെ മറിയത്തിന്റെ ഒരു ചിത്രം പോലും പൌരസ്ത്യരുടെ ഇടയില്‍ കണ്ടുകിട്ടില്ല.
കേരളത്തിലും പോര്‍ച്ചുഗീസുകാരുടെ വരവിനു മുമ്പ് പൌരസ്ത്യ വിശ്വാസങ്ങള്‍ക്കായിരുന്നു പ്രാധാന്യം. ഏറ്റവും പഴക്കം ചെന്ന പള്ളികളെടുക്കൂ. മറിയത്തിന്റെ പേരിലല്ലാതെ ഒരെണ്ണമ്പോലും കാണില്ല. പോര്‍ച്ചുഗീസുകാരുടെ ഇറക്കുമതിയാണ് കൊന്ത, വെന്തിങ്ങ, കുരിശിന്റെ വഴി, ഒരു കപ്പല്‍ വിശുദ്ധന്മാര്‍ ആദിയായവ. പതിനായിരക്കണക്കിനു ദൈവങ്ങളുള്ള ഹിന്ദുക്കളുടെ ഇടയില്‍ പിടിച്ചു നിക്കണ്ടേ എന്നു കരുതിയാവും ഇത്രേം വിശുദ്ധന്മാരെ ഇറക്കുമതി ചെയ്തത് !
സിദ്ധാര്‍ത്ഥന്‍ എഴുതിയിരിക്കുന്നു:
Jesus ആയിരിക്കണാം യേശുവെന്നോ ഈശോ എന്നോ ഉച്ചരിക്കപ്പെട്ടതു്. judea ആവട്ടെ യൂദ ആയി.
നേരേ തിരിച്ചാവാനാണു സാധ്യത. കാരണം സെമറ്റിക് ഭാഷകളിലധികവും J ക്കു തുല്യമായ അക്ഷരമില്ല(ഉച്ചാരണമില്ല). അപ്പോള്‍ യേശു എന്ന ഹീബ്രു പദവും ഈശോ എന്ന അരമായ പദവും സായിപ്പ് സൌകര്യാര്‍ഥം Jesus ആക്കിയതാണ്. അതുപോലെ മറ്റു ജെകളും. ബൈബിളിന്റെ മൂല ഭാഷകളായ അരമായയിലും ഹീബ്രുവിലുമുള്ള ഉച്ചാരണങ്ങളോടല്ലേ നമ്മള്‍ നീതിപുലര്‍ത്തേണ്ടത് എന്നൊരു ചോദ്യമുണ്ട്.

Monday, January 16, 2006
യേശുദാസും റോയല്‍റ്റിയും പിന്നെ ചില വയറ്റിപ്പിഴപ്പുകളും
പ്രിയ വക്കാരീ താങ്കള്‍ക്കെന്റെ പ്രണാമം. ഇങ്ങനെയും ചിന്തിക്കുന്ന മലയാളികള്‍ ഉണ്ടല്ലോ. കേരളത്തില്‍ നിക്ഷ്പക്ഷത എന്നാല്‍ ഒരാളെ വിമര്‍ശിക്കല്‍ എന്നൊരര്‍ത്ഥം മാത്രമേയുള്ളു എന്ന സംശയം എനിക്കു പലപ്പോഴും തോന്നാറുണ്ട്. അവിടെ പത്രപ്രവര്‍ത്തനവുമായി കറങ്ങി നടന്ന കാലത്ത് വിശേഷിച്ചും. വ്യക്തിവിമര്‍ശനം മാത്രമായാല്‍ അതിനെ നെഗറ്റീവ് റിപ്പോര്‍ട്ടിംഗ് എന്നു വിശേഷിപ്പിക്കാനെണിനിക്കിഷ്ടം. അതേ സമയം രണ്ടു വശങ്ങളും ചേര്‍ത്തുള്ള അവതരണം. അതില്‍ നിക്ഷ്പതയുണ്ടാവാന്‍ വഴിയുണ്ട്.
യേശുദാസിനെപ്പറ്റിയുള്ള ലേഖനത്തില്‍ അദ്ദേഹം വയറ്റിപ്പിഴപ്പിനുവേണ്ടി യുവഗായകരെ ഭീഷണിപ്പെടുത്തുന്ന ആളാണ് എന്നെഴുതിത്തുടങ്ങിയാല്‍ ആ ലേഖനം യാഥാര്‍ഥ്യത്തില്‍ നിന്നും ഏറെ അകലെയായിരിക്കും എന്നാണെന്റെ പക്ഷം. നേരേ മറിച്ച് ആ ലേഖനത്തില്‍ തന്നെ അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍, വിമര്‍ശനങ്ങള്‍ ഒക്കെ അവതരിപ്പിച്ചാല്‍ കാര്യങ്ങള്‍ക്ക് ഒരു തെളിമയുണ്ടാകുമെന്നും കരുതുന്നു. വിക്കിപീഡിയയുടെ ശൈലിയും അതാണെന്നാണ് ഞാന്‍ മനസിലാക്കുന്നത്. വിക്കിപീഡിയയെക്കുറിച്ച് വിക്കിപീഡിയയില്‍ത്തന്നെയുള്ള ലേഖനത്തില്‍, അതിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്തിയിരിക്കുന്നത് ഉത്തമ ഉദാഹരണം.
വാസ്തവത്തില്‍ യേശുദാസിനെപ്പറ്റിയുള്ള മലയാളം വിക്കിയിലെ ലേഖനം പൂര്‍ത്തീകരിക്കാത്തതാണ്. അതെഴുതിയാള്‍ പാതിവഴിയാക്കിപോയി. അതൊന്നു പൂര്‍ത്തീകരിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍. വിശേഷിച്ചും അദ്ദേഹത്തെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും അദ്ദേഹത്തിനെതിരെയുള്ള വിമര്‍ശനങ്ങളും ഉള്‍പ്പെടുത്താന്‍ ഒരു ശ്രമം. അതിനിടയിലാണ് ഇവിടെയൊരു ചര്‍ച്ച ശ്രദ്ധയില്‍പ്പെട്ടത്.
വക്കാരിക്കുള്ളതുപോലെ ബലമായ സംശയം എനിക്കുമുണ്ട്. യേശുദാസ് റോയല്‍റ്റി ചോദിച്ചത് തെറ്റായിപ്പോയോ?. തുളസി പറഞ്ഞതുപോലെ ബാബു രാജിന്റെയോ വയലാറിന്റെയോ ഗാനങ്ങള്‍ സ്റ്റേജില്‍ പാടരുത് എന്നല്ല യേശുദാസ് ആവശ്യപ്പെട്ടത് എന്നാണെന്റെ അറിവ്. അത് പ്രശ്നങ്ങളെ വികാരപരമായി കാണുന്ന ചിലരുടെ പ്രചരണമാണ്. മറിച്ച് യേശുദാസിന്റെ തരംഗണി കസറ്റ്‌സ് പുറത്തിറക്കിയ ഗാനങ്ങള്‍ പാടരുത് എന്ന് ആ സ്ഥപനത്തിന്റെ നടത്തിപ്പുകാരനായ യേശുദാസിന്റെ മകന്‍ രേഖാമൂലം ആവശ്യപ്പെട്ടുവെന്നതാണ് യാഥാര്‍ഥ്യം. പകര്‍പ്പവകാശങ്ങള്‍പ്പോലുള്ള അവകാശങ്ങള്‍ക്ക് യാതൊരു വിലയും കല്‍പ്പിക്കാത്ത മലയാളികള്‍ക്ക് അതൊരു പുതുമയായതില്‍ അല്‍ഭുതമില്ല.
നമ്മുടെ നിഷാദ് കീപ്പള്ളി ഏതോ ഒരു ബ്ലോഗില്‍ ഈ വിഷയം ചര്‍ച്ച ചെയ്തിട്ടുണ്ട്. വിനയന്റെ അല്‍ഭുത ദ്വീപ് ഹോളിവുഡില്‍ ഇറക്കാന്‍ പോകുന്നു എന്ന വാര്‍ത്തയായിരുന്നു നിഷാദിന്റെ ലേഖനത്തിനടിസ്ഥാനം. സത്യം എന്താണ്? അല്‍ഭുത ദ്വീപ് അതുപോലെ തന്നെ ഹോളിവുഡില്‍ ഇറക്കാന്‍ ആരും പദ്ധതിയിടുന്നില്ല. അതിന്റെ കഥപോലും സ്വീകരിക്കുന്നില്ല. ആശയം മാത്രമേ പകര്‍ത്തുന്നുള്ളു. അപ്പോള്‍ ആശയത്തിന്റെ ഉടമയായ വിനയനെത്തേടിയാണ് ഹോളിവുഡ് സംവിധായകര്‍ കേരളത്തിലെത്തിയത്.
മറ്റ് സിനിമകളിലെ ആശയങ്ങള്‍ മാത്രമല്ല സിനിമ അപ്പടിതന്നെ മോഷ്ടിക്കുന്ന വിനയനും ഇതര സംവിധായകരും, കൂടെ നമ്മള്‍ മലയാളികളും ഈ മാതൃക കണ്ടിരുന്നെങ്കില്‍ എന്ന് ആശിച്ചു പോയി.
അപ്പോള്‍ പറഞ്ഞുകൊണ്ടിരുന്നത് യേശുദാസ്. തരംഗിണി കസറ്റ്‌സ് ഒരു കാലത്ത് സിനിമാ ഗാനങ്ങളുടെ അവകാശം വിലയ്ക്കു വാങ്ങിയിരുന്നു. അതായത് പ്രസ്തുത സിനിമയിലെ ഗാനങ്ങളുടെ പകര്‍പ്പവകാശം തരംഗിണി കസറ്റ്‌സില്‍ നിക്ഷിപ്തമായിരിക്കും എന്നു സാരം. അപ്പോള്‍ ആ ഗാനങ്ങളുടെ അവകാശം സംഗീത സംവിധായകനോ, ഗായകനോ, രചയിതാവിനോ അല്ല. തരംഗിണിക്കുതന്നെയാണ്. അതില്‍ അല്‍ഭുതപ്പെടാനെന്തിരിക്കുന്നു. ചിലപ്പോള്‍ അക്കൂട്ടത്തില്‍ ഉണ്ണിമേനോന്‍ പാടിയ ഗാനങ്ങളുമുണ്ടാകാം. സംശയിക്കേണ്ട, അതിന്റെ പകര്‍പ്പവകാശവും തരംഗിണിക്കു തന്നെ. കേരളത്തിലിറങ്ങുന്ന എല്ലാ കസറ്റുകളിലും അത് രേഖപ്പെടുത്തിയിട്ടുമുണ്ട്. Unauthorised broadcasting.... അങ്ങനെ തുടങ്ങുന്ന ആ വരികള്‍ക്ക് നമ്മള്‍ മലയാളികള്‍ വലിയ വില കല്‍പ്പിക്കാറില്ല എന്നത് സത്യം. പകര്‍പ്പവകാശം നടപ്പാക്കാന്‍ യേശുദാസും അദ്ദേഹത്തിന്റെ മകനും തുനിഞ്ഞിറങ്ങിയത് ചിലപ്പോ വയറ്റിപ്പിഴപ്പിനാകാം. ആയാലും തെറ്റില്ല. കാരണം അതിനാണല്ലോ അവരതിന്റെ റോയല്‍റ്റി പണംകൊടുത്തു വാങ്ങിയത്.
പിന്നെയുള്ളത് ഗാനമേളക്കാരുടെ വയറ്റിപ്പിഴപ്പ്. അതും വെറുതെ കാടടച്ചു വെടിവയ്ക്കലാണ്. നാട്ടുമ്പുറത്തെ ഗാനമേളക്കാരനും പകര്‍പ്പവകാശ നിയമങ്ങളെപ്പറ്റി ബോധമുള്ളവനായിരിക്കണം എന്നാണെന്റെ പക്ഷം. തരംഗിണി ഇറക്കിയ കസറ്റുകളിലെ ഗാനങ്ങള്‍ പൊതുവേദിയില്‍ അവതരിപ്പിക്കാന്‍ അവരും മുന്‍കൂര്‍ അനുമതി വാങ്ങിയിരിക്കണം. അതാണല്ലോ നിയമം. ഇങ്ങനെ അനുമതി വാങ്ങാനെത്തുമ്പോള്‍ യേശുദാസ് പാവം ഗാനമേളക്കാരെ ആട്ടിയോടിച്ചാലോ അല്ലെങ്കില്‍ അവരുടെ കുത്തിനുപിടിച്ച് പണം ചോദിച്ചാലോ നമുക്കു വേണമെങ്കില്‍ അദ്ദേഹത്തെ വിമര്‍ശിക്കാം. അങ്ങനെയൊരു സംഭവം നടന്നതായി എനിക്കറിയില്ല. മധു ബാലകൃഷ്ണനും ഉണ്ണിമേനോനും അത്ര വയറ്റിപ്പിഴപ്പുകാരല്ലതാനും.
റോയല്‍റ്റി വിവാദ കാലത്ത് പലരും യേശുദാസിനെ വിമര്‍ശിച്ചത്. ത്യാഗരാജ സ്വാമികളെ കൂട്ടുപിടിച്ചായിരുന്നു. സംഗീത സംവിധായകന്‍ ജയന്‍ ഇങ്ങനെപോലും ചോദിച്ചുകളഞ്ഞു: ''ത്യാഗരാജ സ്വാമികളുടെ പിന്തലമുറ ഭിക്ഷയെടുത്തു ജീവിക്കുന്നുണ്ട്, യേശുദാസ് അവര്‍ക്ക് റോയല്‍റ്റി നല്‍കുന്നുണ്ടോ?... '''കേവലം വികാരത്തള്ളല്‍ എന്നല്ലാതെ എന്തു പറയാന്‍. കൂട്ടിന് അജ്ഞതയും. ത്യാഗരാജ സ്വാമികളുടെ കൃതികള്‍ക്ക് ആരും പകര്‍പ്പവകാശം സമ്പാദിച്ചിരുന്നതായി എനിക്കറിയില്ല. അഥവാ ഉണ്ടെങ്കില്‍ത്തന്നെ ഇന്ത്യയിലെ പകര്‍പ്പവകാശ നിയമം അനുസരിച്ച് അതിന് ഇപ്പോള്‍ നിലനില്‍പ്പില്ല.
യേശുദാസിനെതിരെയുള്ള മറ്റൊരു വിമര്‍ശനം അദ്ദേഹം വയലാറിനോട് നന്ദി കാട്ടിയില്ല. എന്നതാണ്. അതും വികാരപരമല്ലേ?. വയലാറിന്റെ പാട്ടുകള്‍പ്പാടി പണം നേടിയതുകൊണ്ട് അദ്ദേഹം വയലാറിന്റെ പിന്‍തലമുറയെ സഹായിച്ചുകൊള്ളണമെന്നുണ്ടോ?. മമ്മൂട്ടി സിനിമയില്‍ നിന്നും നേടിയ പണം സിനിമയില്‍ത്തന്നെ നിക്ഷേപിക്കുന്നില്ല എന്നു ചിലര്‍ പരിഭവിക്കുന്നതുപോലെയാണിത്.
യേശുദാസും മമ്മൂട്ടിയുമൊക്കെ അവരുടെ ജീവിതത്തെ ക്രമപ്പെടുത്തി പണം സമ്പാദിച്ചവരാണെന്നാണെന്റെ പക്ഷം. ഇപ്പറഞ്ഞ വയറ്റിപ്പിഴപ്പു ഗായകരും നമ്മളില്‍പ്പലരും ചെയ്യാത്തതും അതുതന്നെ.

Thursday, January 05, 2006
പച്ചമലയാളം, പച്ചപ്പരമാര്‍ത്ഥം
പച്ചമലയാളത്തിന്റെ താളുകള്‍ അയച്ചുതന്ന വയനശാലക്കാരന്‍ സുനിലിന് നന്ദി.
പനച്ചിപെറ്റ പന്തിരുകുലം എന്ന ലേഖനം ഇരുത്തി വായിച്ചു. പഴയ സഹപ്രവര്‍ത്തകരെപ്പറ്റിയാകുമ്പോള്‍ ആവേശം കൂടുമല്ലോ. എഴുതിയത് ഷാജി ജേക്കബാണെങ്കിലും ലേഖനത്തില്‍ ചില പരമാര്‍ഥങ്ങള്‍ ഇല്ലാതില്ല. ഷാജി വിമര്‍ശനം എന്ന നിലവിട്ട് ചിലപ്പോഴൊക്കെ വ്യക്തിപരമായ ആക്രമണമഴിച്ചുവിടുന്നതൊഴിച്ചാല്‍ ലേഖനം ഉയര്‍ത്തുന്ന ചിന്തകള്‍ ചര്‍ച്ചചെയ്യപ്പെടേണ്ടതു തന്നെയാണ്.
മനോരമ മാനേജര്‍മാര്‍, ഏതുകാരണത്തിന്റെ പേരിലായാലും, മതില്‍ക്കെട്ടിനുപുറത്തെ എഴുത്ത് നിരോധിച്ചെങ്കില്‍ അതു നല്ലതിനാണ്. പ്രസ്തുത എഴുത്തുകാര്‍ക്കും മലയാള സാഹിത്യത്തിനും. മാതൃഭൂമി, ഏഷ്യാനെറ്റ്, കൈരളി തുടങ്ങിയവര്‍ക്കൂടി ഈ നിരോധനം ഏര്‍പ്പെടുത്തിയാല്‍ നന്ന്. ആവിഷ്കാര സ്വാതന്ത്ര്യം, മാങ്ങാത്തൊലി എന്നൊക്കെപ്പറഞ്ഞ് ആരുമെന്നോട് തല്ലുകൂടാന്‍ വന്നേക്കല്ലേ.
വാസ്തവത്തില്‍ ഷാജി ജേക്കബ് വിമര്‍ശിക്കേണ്ടത് രവി ഡിസിയെയാണ്. ടിയാന്‍ വന്നതില്‍പ്പിന്നെയാണ് പത്രപ്രവര്‍ത്തകരും പ്രസാധകരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ കളങ്കങ്ങള്‍ പെരുകിയത്. അതു പക്ഷേ ആരും പറയില്ല. സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും എന്‍.ബി.എസും തകര്‍ത്തു തരിപ്പണമാക്കിയത് അപ്പന്‍ ഡീസീയാണെന്ന് ആരും പറഞ്ഞിരുന്നില്ലല്ലോ.
ഇതൊക്കെയാണെങ്കിലും ഷാജി ജേക്കബിന്റെ ചില നിരീക്ഷണങ്ങളോട് എനിക്കു തീരെ യോജിപ്പില്ല. "പത്രപ്രവര്‍ത്തകര്‍ എന്ന നിലയില്‍ ഇടയ്ക്കിടെ പരമ്പരയായും ഫീച്ചറായും നേര്‍ച്ചയ്ക്കെഴുതുന്ന ചില പൈങ്കിളികളും ഗോസിപ്പുകളുമല്ലാതെ യാതൊന്നും പനച്ചിയും ഈ ചെറുപ്പക്കാരും മനോരമയ്ക്കോ മലയാളിക്കോ നല്‍കിയിട്ടില്ല." എന്ന അഭിപ്രായം.
ഷാജി ജേക്കബിന്റെ ലിസ്റ്റിലുള്ള ചിലരെങ്കിലും നല്ല പത്രപ്രവര്‍ത്തകരാണ്. മിക്കവരും ഒറ്റപ്പെട്ട നല്ല കഥകള്‍ എഴുതിയിട്ടുമുണ്ട്.
പനച്ചിപ്പുറം മലയാള പത്രലോകത്തുള്ള ഒന്നാം തരം എഡിറ്ററാണ്. പ്രതിഭയുള്ളവന്‍. എന്റെ നോട്ടത്തില്‍ മലയാളത്തിലെ ഏറ്റവും മികച്ച മിഡില്‍പ്പീസ് കോളങ്ങള്‍ പനച്ചിയുടെ തരംഗങ്ങളിലും സ്നേഹപൂര്‍വ്വവുമാണ്.
ടോം ജെ മങ്ങാട് ഒന്നാംതരം നോളജ് എഡിറ്ററാണ്. കൂലിയെഴുത്തിന്റെ കാണാപ്പുറങ്ങല്‍ വ്യംഗ്യമായി സൂചിപ്പിക്കുന്ന അദ്ദേഹത്തിന്റെ ചതുരംഗത്തമ്പുരാന്‍ മികച്ച സറ്റയറാണ്.
കെ ആര്‍ മീരയുടെ ഓര്‍മ്മയുടെ ഞരമ്പ് എന്തുകൊണ്ടും മികച്ച കഥതന്നെ. രേഖയുടെ 'മറന്നു വച്ചത്' മനസില്‍ തട്ടാതിരിക്കില്ല.
ജി ആര്‍ ഇന്ദുഗോപന്‍ സ്പെഷ്യലൈസ്ഡ് നോവല്‍ സങ്കേതത്തില്‍ മോഹനവര്‍മ്മയ്ക്കൊരു പിന്‍ഗാമിതന്നെ. കരിമണല്‍ഖനനത്തെപ്പറ്റി വിശദമായി അറിയാന്‍ അദ്ദേഹത്തിന്റെ 'മണല്‍ജീവികള്‍' വായിച്ചാല്‍മതി. നെയ്യാര്‍ഡാമിന്റെ സമീപത്തുള്ളവരുടെ ജീവിതത്തില്‍ മുതല എങ്ങനെ ഒരു പ്രഹേളികയാകുന്നുവെന്നറിയാന്‍ 'മുതലലായനി' വായിക്കുക. മലബാറിലേക്കു കുടിയേറിയ അച്ചായന്മാരുടെ പിന്‍തലമുറ അനുഭവിക്കുന്ന അസ്തിത്വ ദുഖമറിയാന്‍ 'കൊടിയടയാളം' ഓടിച്ചുനോക്കിയാല്‍ മതി. ബി.മുരളിയുടേതായി എത്രയോ നല്ല കഥകളുണ്ട്. ഈ സത്യമൊക്കെ അംഗീകരിക്കുകതന്നെ വേണം. പൈങ്കിളി, ഗോസിപ്പ് എന്നൊക്കെപ്പറഞ്ഞ് അടച്ചാക്ഷേപിക്കയുമരുത്.
പക്ഷേ ഷാജി ജേക്കബ് മൊത്തത്തില്‍ പറഞ്ഞുവയ്ക്കുന്ന സത്യം, സത്യം തന്നെ. പത്രപ്രവര്‍ത്തകന്‍ എന്ന പദവി മുതലാക്കി സാഹിത്യലോകത്ത് മേയുന്നവര്‍ക്ക് പ്രാധാന്യമേറുന്നത് ആശ്യാസ്യമല്ല. ഈ കൂട്ടുകെട്ടിന്റെ നിഴല്‍പ്പാടിലമര്‍ന്നു പോയ കുറെയേറെ നവസാഹിത്യകാരന്മാരുണ്ട് മലയാളത്തില്‍.
സന്തോഷ് എച്ചിക്കാനം എന്ന കഥകൃത്ത് ഒരു വാഗ്ദാനമാണ്. എന്നാല്‍ മാധ്യമ പ്രവര്‍ത്തകനല്ലാത്തതിനാല്‍ സന്തോഷിന്റെ കഥകള്‍ ഒരു നിരൂപകനും വായനക്കാര്‍ക്കുമുന്നില്‍ പ്രാധാന്യത്തോടെ അവതരിപ്പിച്ചിട്ടില്ല. മനംനൊന്താവാം സന്തോഷ് സീരിയല്‍ കഥകളെഴുതി തൂലികയിലെ മഷി വറ്റിക്കുന്നു. മലയാളത്തില്‍ സമീപകാലത്തു തെളിഞ്ഞ മികച്ച കവിയാണ് പി രാമന്‍. രാമന്റെ കവിതകളെപ്പറ്റി നല്ലവാക്കെഴുതാന്‍ ഈ പത്രക്കാരാരും തയാറായിട്ടില്ല. എഴുത്തൊഴിഞ്ഞിട്ടുവേണ്ടേ ഇതിനൊക്കെ നേരം.
പത്രക്കാരനാണെങ്കിലും എനിക്ക് സുഭാഷ് ചന്ദ്രന്റെ കഥകള്‍ എല്ലാമിഷ്ടമാണ്. പക്ഷേ ഓനിപ്പോ നിശബ്ദനാണല്ലോ. ആര്‍ക്കറിയാം ചിലപ്പോള്‍ വീരേന്ദ്രകുമാര്‍ തന്റെ പേരില്‍ കഥയെഴുതാന്‍ പറഞ്ഞു കാണും.
മനോരമ സാഹിത്യത്തിന്റെ പ്രശ്നം, അവിടെ മികച്ച എഴുത്തുകാരുണ്ട് എന്നാല്‍ എഴുതിത്തെളിയുന്നതിനുമുന്‍പ് അവര്‍ക്കെല്ലം ഒന്നും രണ്ടും സമാഹാരമായിപ്പോയി എന്നതാണ്.
ഇല്ല അത്രയ്ക്കങ്ങുയരാന്‍ സമയമായില്ല.
ആനുകാലികങ്ങളില്‍ എഴുതാനൊക്കില്ലെങ്കില്‍ ഇവിടെ വരുക. ബൂലോകത്തില്‍. എഴുതിത്തെളിയുക കൂടുതല്‍. കവറിലിട്ടു പൈസ തരില്ല എന്നേയുള്ളു. ഇവിടെയുണ്ട് നിങ്ങള്‍ക്കു വളരാന്‍ പറ്റിയ മണ്ണ്‍. എന്നിട്ടാവാം, സാഹിത്യകാരന്‍, സാഹിത്യകാരി തുടങ്ങിയ പട്ടാഭിഷേകങ്ങള്‍.
ഇനി ഒരു സത്യം പറയാം. ഞെട്ടരുത്. മനോരമക്കാലത്ത് ഞാനും ഒരു പുസ്തകമിറക്കി. എഴുതാന്‍ കഴിവില്ലാത്തതിനാല്‍ എഴുത്തുകാരെയെല്ലാം ഞാനങ്ങ് എഡിറ്റു ചെയ്തു. അതു പുസ്തകവുമായി. എങ്ങനെയുണ്ടെന്റെ ബുദ്ധി.
വായനശാലക്കാരാ, ബൂലോകരേ,അപ്പന്റെ ആത്മകഥ മാതൃഭൂമിയി തുടങ്ങിയെന്നു കേട്ടു. ആരെങ്കിലും ആ താളുകള്‍ കരിഞ്ചന്തയിലെത്തിച്ചാല്‍ ഉപകാരം.

Saturday, December 10, 2005
നെജാദ് അതു പറയരുതായിരുന്നു
''രണ്ടാം ലോക മഹായുദ്ധകാലത്ത് ലക്ഷക്കണക്കിന് യഹൂദരെ നാസികള്‍ കൂട്ടക്കൊല ചെയ്തെന്നാണ് ജര്‍മ്മനിയും ഓസ്ട്രിയയും പറയുന്നത്. ഇതു ശരിയെങ്കില്‍ ഇസ്രയേല്‍ എന്ന രാജ്യത്തിനു ഭൂമികൊടുക്കേണ്ടത് ഈ രാജ്യങ്ങളാണ്. പലസ്തീനിലെ മുസ്ലീംകള്‍ എന്തിന് ഈ ഭാരം ചുമക്കണം?''
പോയവാരം രാഷ്ട്രത്തലവന്മാരുടെ വാചകമടിയില്‍ ഏറ്റവും ശ്രദ്ധേയമായ വാക്കുകളാണിത്. ഇറാന്‍ പ്രസിഡന്റ് അഹമ്മദി നെജാദിന്റെ വാക്കുകള്‍. ഇതു കേട്ടപ്പോള്‍ ഒന്നു ഞെട്ടിയതോടൊപ്പം എന്റെ മനസ് പെട്ടെന്ന് കുറേനേരം ഇന്ത്യയിലെ നമ്മുടെ പ്രിയപ്പെട്ട നേതാക്കന്മാരുടെ മുഖത്തേക്കു തറച്ചുനോക്കി നിന്നു.
ഇല്ല, അവരാരും ഇതു കേട്ടിട്ടില്ല. ഞാന്‍ സുല്ലിട്ടു. ഇവിടെ തിരിച്ചെത്തി. എന്റെ ബ്ലോഗില്‍. എന്നിട്ടു പറയുകയാണ്. പ്രിയപ്പെട്ട നെജാദേ നിങ്ങള്‍ പറഞ്ഞത് ചെറ്റത്തരമാണ്.
ഓര്‍ക്കുന്നുണ്ടോ?, എന്തായിരുന്നു പുകില്. നമ്മുടെ ഇന്ത്യയില്‍ കഴിഞ്ഞമാസങ്ങളില്‍ ഇറാനുവേണ്ടി ഉണ്ടാക്കിയ പുകിലിന്റെ കാര്യമാണ്. ഇറാനെതിരെ അമേരിക്ക കൊണ്ടുവന്ന പ്രമേയത്തെ അനുകൂലിച്ചു വോട്ടു ചെയ്ത ഇന്ത്യയുടെ നടപടി അവിടാര്‍ക്കും പിടിച്ചില്ല. ഡല്‍ഹിയില്‍ സി.പി.എമ്മിന്റെ കേന്ദ്രക്കമ്മിറ്റി ഓഫിസിലിരുന്ന സഖാവ് കാരാട്ടു മുതല്‍ തിരുവനന്തപുരം തിരഞ്ഞെടുപ്പുകാലത്ത് അഭിനവ സഖാവു കരുണാകരന്‍ വരെ ഈ നടപടിയില്‍ അങ്ങു പ്രതിഷേധിച്ചു കളഞ്ഞു. നമുക്കും കിട്ടണം വോട്ട് എന്ന പ്രമാണത്തിന്റെ പിന്‍ബലത്തില്‍ നമ്മുടെ കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല പോലും കേന്ദ്ര സര്‍ക്കാരിന്റെ നടപടി ശരിയായില്ല എന്നു പ്രസ്താവനയിറക്കി.
ലോക ഭൂപടത്തില്‍ നിന്നു തന്നെ ഇസ്രയേലിനെ തുടച്ചു നീക്കണം എന്നു പറഞ്ഞതിന്റെ ചൂടാറും മുന്‍പാണ് ഇറാനിലെ പുതിയ ദൈവം ഇന്നലെ ചരിത്രത്തില്‍ തികച്ചും അജ്ഞത നടിച്ച് മറ്റൊരു ചൂടന്‍ പ്രസ്താവനയിറക്കിയത്. ഇറാന്‍ എന്ന കുഞ്ഞാടിനുവേണ്ടി സ്വരമുയര്‍ത്തിയ നമ്മുടെ ധീര സഖാക്കളാരും ഈ പ്രസ്താവനക്കെതിരേ പ്രതിഷേധിക്കുമെന്ന പ്രതീക്ഷ എനിക്കില്ല. കാരണം കൊച്ചിയിലെ ജൂതത്തെരുവില്‍ ഇനിയും നാലോ അഞ്ചോ യഹൂദരേ ബാക്കിയുള്ളു. അവരിലാരും തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാനും മെനക്കെടുമെന്നു തോന്നുന്നില്ല. വോട്ടുബാങ്കില്ലാത്തവരുടെ മേല്‍ ഏതു തെമ്മാടി കുതിര കയറിയാലും നമുക്കാര്‍ക്കും ഒന്നുമില്ലല്ലോ.
പ്രിയപ്പെട്ട യഹൂദ സഹോദരീ സഹോദരന്മാരേ, ഞാന്‍ ലോകത്തൊരു ഈര്‍ക്കില്‍ പാര്‍ട്ടിയുടെപോലും പ്രസിഡന്റല്ല. എന്റെ പ്രതിഷേധംകൊണ്ട് ആരെയും സ്വാധീനിക്കാനുമാവില്ല. എങ്കിലും, അധികമാരും എത്തിനോക്കാത്ത ഈ ബൂലോകത്താളിലിരുന്നു ഞാന്‍ പറയട്ടെ, എന്റെ മനസ് നിങ്ങളോടൊപ്പമാണ്.
ശ്രീമാന്‍ നെജാദിന്റെ വാക്കുകളിലേക്കു മടങ്ങിവരാം. രണ്ടാം ലോകമഹായുദ്ധ കാലത്ത് നാസികള്‍ ജൂതന്മാരെ കൂട്ടക്കൊല ചെയ്തുവെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ല എന്നാണ് ആ വാക്കുകളില്‍നിന്നു മനസിലാക്കുന്നത്. നാസി പീഡന തുരങ്കങ്ങളില്‍ ശ്വാസം മുട്ടി മരിച്ച അറുപതു ലക്ഷത്തോളം യഹൂദരുടെ ആത്മാക്കളെ കണ്ടില്ലെന്നു നടിക്കാനേ ശ്രീ നെജാദിനിപ്പോ പറ്റുള്ളു. അദ്ദേഹത്തിന്റെ വാക്കുകള്‍ തന്നെ അതു തെളിയിക്കുന്നു. കഴുകന്‍ ചുറ്റും വട്ടമിട്ടു പറക്കുമ്പോള്‍ താങ്കളുടെ മരണവെപ്രാളം മനസിലാക്കാം നെജാദ്. പക്ഷേ, ഉദ്ദേശിച്ച കാര്യം നടത്താന്‍ ചരിത്രത്തെ വിഷവാതക അറയിലിട്ട് ശ്വാസം മുട്ടിച്ചു കൊല്ലരുതായിരുന്നു.
നെജാദിന്റെ ലക്ഷ്യം വ്യക്തമാണ്. അമേരിക്ക വട്ടമിട്ടു പറക്കുമ്പോള്‍ ചുറ്റുമുള്ള അറബ് രാജ്യങ്ങളുടെ പിന്തുണ നേടുക. പല കാര്യങ്ങളുടെ പേരില്‍ പരസ്പരം കലഹിച്ചു നില്‍ക്കുന്ന അറബിലോകത്തെ മുസ്ലിംകളെ ഒരുമിപ്പിക്കാന്‍ ഇതിലുംമികച്ചൊരു മാര്‍ഗ്ഗമില്ലല്ലോ. ഇസ്രയേലിനെ ഇടയ്ക്കിടയ്ക്കു ചൊറിഞ്ഞുകൊണ്ടിരിക്കുക. പോയവാരത്തിലെ ഈ തോണ്ടലിനു പിന്നിലും മറ്റൊരു ലക്ഷ്യവും കാണില്ല.
ഒന്നോര്‍ത്താല്‍ യഹൂദരേപ്പോലെ പീഡനമനുഭവിച്ച ഒരു ജനത ചരിത്രത്തിലുണ്ടോ. നെജാദ് പറയുന്നത് യഹൂദര്‍ ജര്‍മ്മനിയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടെങ്കില്‍ അവര്‍ക്കു രാജ്യം കൊടുക്കേണ്ടത് ജര്‍മ്മനിയിലാണെന്നാണ്. ന്യായം കൊള്ളാം. പക്ഷേ ഇപ്പറയുന്ന ജനകോടികള്‍ എങ്ങനെ ജര്‍മ്മനിയിലെത്തി?.
അതേ, പത്തിരുപതു നൂറ്റാണ്ടുകാലം ലോകത്തുള്ള സകല ക്രിസ്ത്യാനികളും സകല മുസല്ന്മാമാരും മെക്കിട്ടു കയറിയത് യഹൂദരുടെ മേലായിരുന്നല്ലോ. ലോകമെമ്പാടും ചിതറിക്കപ്പെട്ട അവര്‍ ഒരു രാജ്യമില്ലാതെ അലഞ്ഞു. ഭൂലോകത്തിലുള്ള മനുഷ്യര്‍ മുഴുവന്‍ അവരെ വിദ്വേഷത്തോടെ നോക്കി. പണ്ടത്തെ കഥകളില്‍ വില്ലന്മാരുടെ വേഷം യഹൂദന്മാരുടെ കുപ്പായമണിയിച്ചതിനും മറ്റൊരു കാരണമില്ല. വെനീസിലെ വ്യാപാരിയിലെ ഷൈലോക്ക് ഏറ്റവും നല്ല ഉദാഹരണം. ഈ ജൂതവിരോധം തലയ്ക്കു പിടിച്ചാണല്ലോ ഹിറ്റ്‌ലര്‍ പാവങ്ങളെ കൂട്ടക്കൊല ചെയ്തത്.
ലോകം മുഴുവന്‍ ചിതറിക്കപ്പെട്ട് സ്വന്തമായി അതിരുകളില്ലാതെ അലഞ്ഞ ആ ജനതയ്ക്ക് ചരിത്രം നല്‍കിയ പ്രായ്ശ്ചിത്തമാണ് ഇസ്രയേല്‍. മറ്റൊരു തരത്തില്‍പ്പറഞ്ഞാല്‍, ഇന്നു പലസ്തീന്‍ ജനത അനുഭവിക്കുന്ന ദുഖം ചരിത്രത്തിന്റെ തിരിച്ചടിയാണ്. രാജ്യമില്ലാത്ത പലസ്തീന്‍ ജനതയോട് ഞാന്‍ പുറംതിരിഞ്ഞു നില്‍ക്കുകയല്ല. പക്ഷേ അവര്‍ കൂട്ടുപിടിക്കേണ്ടത് നെജാദിനെപ്പോലെ ചരിത്ര സത്യങ്ങള്‍ക്കുമേല്‍ വെള്ളപൂശുന്നവരെയല്ല എന്നു പറഞ്ഞുവെന്നു മാത്രം.
വാല്‍ക്കഷ്ണം:
നെജാദും മറ്റും ഇസ്രയേല്‍ പക്ഷപാതികളെന്നു പറയുന്ന അമേരിക്കക്കാരുടെയിടയില്‍ ജൂതവിരോധം ഇപ്പോഴും നിലനില്‍ക്കുന്നെണ്ടതാണു സത്യം. അന്‍പതു വര്‍ഷത്തിനിടെ അമേരിക്ക കണ്ട ഏറ്റവും മികച്ച ഭരണകര്‍ത്താവായിരുന്ന അല്‍ ഗോര്‍ 2000ലെ തിരഞ്ഞെടുപ്പില്‍ തോറ്റതുതന്നെ ഉദാഹരണം. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ജോസഫ് ലിബറാന്‍ ഒരു യഹൂദനായിരുന്നു!.

Friday, December 02, 2005
ആണ്‍കുട്ടി
ലോകത്തിപ്പോള്‍ ഒരേയൊരു ആണ്‍കുട്ടിയേ ഉള്ളു. ലാറ്റിനമേരിക്കക്കയിലെ പട്ടിണിപ്പാവങ്ങളുടെ പുതിയ മിശിഹാ, ഹ്യൂഗോ ചാവെസ്. ചാവെസിനെ എനിക്കങ്ങു പിടിച്ചു. കമ്മ്യൂണിസം, സോഷ്യലിസം എന്നൊക്കെ നാലുനേരവും പറഞ്ഞ് പുട്ടടിച്ചു നടക്കുന്ന സഖാക്കന്മാരെ കണ്ടുമടുത്ത നമ്മള്‍ ചാവെസ് എന്ന സോഷ്യല്‍ ഡെമോക്രാറ്റിനെ അഭിനന്ദിച്ചില്ലെങ്കിലേ അല്‍ഭുതമുള്ളു. സമത്വം, സോഷ്യലിസം എന്നൊക്കെപ്പറഞ്ഞാണ് ലോകത്തുള്ള സകല ഇടതന്മാരും വോട്ടുപിടിക്കുന്നത്. പക്ഷേ കസേരകിട്ടിക്കഴിയുമ്പോള്‍ ഇവരെല്ലാം വലത്തോട്ടു തിരിഞ്ഞാണ് സഞ്ചാരം. കൊച്ചുകേരളത്തിലെ പട്ടിണിപ്പാവങ്ങള്‍ക്കു വെളിച്ചം പകരാനെന്ന പേരില്‍ കാനഡ സര്‍ക്കാരുമായി സൈഡ് ബിസിനസ് നടത്തുന്ന നമ്മുടെ പിണറായി മുതലിങ്ങോട്ട് ഈ ഗണത്തില്‍ ഒരുപാട് ഇടതന്മാരുണ്ട്. ഇവരയൊക്കെ മാറ്റി, സോഷ്യല്‍ ഡെമോക്രാറ്റുകളെ തേടിയുള്ള എന്റെ അന്വേഷണക്കണ്ണാടി പിടിക്കുമ്പോള്‍ മുന്നില്‍ത്തെളിയുന്നത് ചാവെസ് മാത്രമാണ്.
ചാവെസ് ആണ്‍കുട്ടിയാണെന്ന് എനിക്കു നന്നേ ബോധ്യമായത് കത്രീനയുടെ നേരത്താണ്. ചുഴലി വീശിയടിക്കുമ്പോള്‍ ടെക്സാസില്‍ ഒഴിവുകാലം ചിലവഴിക്കുകയായിരുന്ന ജോര്‍ജ് ബുഷിന് ഈ ചുണക്കുട്ടി നല്‍കിയ വിശേഷണം എനിക്ക് ക്ഷ പിടിച്ചു; ''ഒഴിവുകാലങ്ങളുടെ തമ്പുരാന്‍''. ബുഷങ്കിളിനെ അങ്ങനെ കളിയാക്കിയിട്ടു കൈയ്യും വീശിപ്പോയില്ല ചാവെസ്. കത്രീന തകര്‍ത്ത പാവങ്ങള്‍ക്കായി സഹായ വാഗ്ദാനം നല്‍കിയ ആദ്യ വിദേശ രാജ്യം വെനിസ്വല ആയിരുന്നു എന്നതോര്‍ക്കണം. പക്ഷേ, ഈ വിശാല മനസിനെ വേണ്ടെന്നു വയ്ക്കാനേ അമേരിക്കക്കാര്‍ക്കു പറ്റുമായിരുന്നുള്ളു.
അമേരിക്കന്‍ സാമ്രാജ്യത്തിനെതിരെയുള്ള ചെറുത്തുനില്‍പ്പാണ് ജീവിതമെങ്കിലും ചാവെസിന്റെ വെനിസ്വല സര്‍ക്കാര്‍ പണം മുഴുവന്‍ ഉണ്ടാക്കുന്നത് അമേരിക്കയില്‍നിന്നാണ് കേട്ടോ. അമേരിക്കയിലെ വലിയ എണ്ണ ബ്രാന്‍ഡുകളിലൊന്നായ സിറ്റ്ഗോ ചാവെസ് നേതൃത്വം നല്‍കുന്ന വെനിസ്വലന്‍ സര്‍ക്കാരിന്റേതാണ്. ചാവെസിനോടുള്ള കമ്പം മൂത്ത് ഞാനിപ്പോ ഗ്യാസടിക്കുന്നത് സിറ്റ്ഗോയില്‍നിന്നാണ് കേട്ടോ.
മറ്റു സോഷ്യലിസ്റ്റുകളില്‍ നിന്ന് ചാവെസില്‍ കണ്ട വ്യത്യാസം ജനാധിപത്യത്തോട് അയാള്‍ക്കുള്ള പ്രതിബദ്ധതയാണ്. മാറ്റിയെഴുതിയ വെനിസ്വലന്‍ ഭരണഘടനയില്‍ പ്രസിഡന്റിനെ തിരിച്ചുവിളിക്കാനുള്ള അവകാശം ജനങ്ങള്‍ക്കു നല്‍കിയിരിക്കുന്നതു തന്നെ ഏറ്റവും വലിയ ഉദാഹരണം. ഭരണത്തില്‍ ചാവെസ് തിരഞ്ഞെടുത്ത മുന്‍ഗണനാക്രമമാണ് മറ്റൊന്ന്. നിരക്ഷത തുടച്ചു നീക്കുക, രോഗങ്ങള്‍ ചെറുക്കുക തുടങ്ങിയവയാണ് വെനിസ്വലയില്‍ മുന്‍ഗണനാ വിഷയങ്ങള്‍. വിദേശ നിക്ഷേപം പോലെയുള്ള ഉമ്മാക്കികള്‍ക്ക് അവസാന സ്ഥാനമേയുള്ളു.
ഇവിടെ വടക്കേ അമേരിക്കയുടെ ഒരു കോണിലിരുന്ന് താഴേക്കു നോക്കുമ്പോള്‍ ഞാന്‍ കാണുന്നത് ചാവെസ് വസന്തമാണ്. സൈമണ്‍ ദ് ബൊളിവര്‍ക്കുശേഷം ലാറ്റിനമേരിക്കയുടെ വിമോചകനാകാനായിരുക്കും ഒരു പക്ഷേ ഹ്യൂഗോ ചാവെസിന്റെ നിയോഗം.
Tuesday, January 02, 2001
Subscribe to:
Posts (Atom)